ഒരു നാള് ഈ ചിത്രത്തിന് ആരാധകര്‍ ഏറെയുണ്ടാകും. അന്ന് ഇത് വന്‍വിലക്ക് വിറ്റുപോകും. കാരണം നമ്മുടെ ലോകത്ത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു അമൂല്യവസ്തുവാണ് ഈ പച്ചപ്പുകള്‍. ഭാവിയില്‍ ഷോ-കേസുകളില്‍ ചിത്രങ്ങളുടെ രൂപത്തില്‍ മാത്രമാകും ഈ പച്ചപ്പുകള്‍ കാണാനാവുക.
ദൈവം ഒരു അദൃശ്യചിത്രകാരനാണ്. പ്രകൃതിയാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ചായക്കൂട്ടില്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു ആ ചിത്രകാരന്. ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഞാന്‍ എന്റെ മനസ്സുകൊണ്ട് ഒപ്പിയെടുത്തവയാണ്. ക്യാമറ വെറുമൊരു ഉപാധി മാത്രമായിരുന്നു. കണ്ടിട്ടും കാണാതെപോയ, കണ്ണിനു കുളിര്മയേകുന്ന, ദൈവത്തിന്റെ കയ്യൊപ്പുള്ള, ഒരുപിടി നല്ല ചിത്രങ്ങളിലേക്ക് ഇതാ ഈ ജാലകം തുറക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രിയ സുഹൃത്തേ, ദയവായി ഈ കാഴ്ചകള്‍ക്കപ്പുറത്തെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം...