ആചാരപരമായ ആവശ്യങ്ങളാല്‍ ജനങ്ങള്‍ സംരക്ഷിച്ചു പോരുന്ന കാടിന്റെ ചെറുരൂപങ്ങളാണ് കാവുകള്‍. ഗ്രാമീണരുടെ ദേവതാരാധനാ കേന്ദ്രങ്ങളായ ഇത്തരം കാവുകള്‍ ഇപ്പോള്‍ കേരളത്തില്‍ കുറച്ചേ അവശേഷിക്കുന്നുള്ളൂ...
എന്റെ ഗ്രാമത്തിലെ ഒരു കാവ്.
ദൈവം ഒരു അദൃശ്യചിത്രകാരനാണ്. പ്രകൃതിയാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ചായക്കൂട്ടില്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു ആ ചിത്രകാരന്. ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഞാന്‍ എന്റെ മനസ്സുകൊണ്ട് ഒപ്പിയെടുത്തവയാണ്. ക്യാമറ വെറുമൊരു ഉപാധി മാത്രമായിരുന്നു. കണ്ടിട്ടും കാണാതെപോയ, കണ്ണിനു കുളിര്മയേകുന്ന, ദൈവത്തിന്റെ കയ്യൊപ്പുള്ള, ഒരുപിടി നല്ല ചിത്രങ്ങളിലേക്ക് ഇതാ ഈ ജാലകം തുറക്കുന്നു...
onnalla orupad kadhakal...
ReplyDeletenice click....