പുണ്യം മാത്രമേ ചെയ്തിട്ടുള്ളൂ ജീവിതത്തില്‍.. കാലമേറെയായി. ഇന്നും അത് തുടരുന്നു.. എങ്ങും വികസനം നടക്കുകയാണ്. കൂടെയുള്ള പലരും വിട്ടുപോയി. വികസനത്തിന്റെ പേരില്‍ തന്നെയും നശിപ്പിക്കുമോ? ഈ മരമുത്തച്ഛന് ആശങ്കയിലാണ്...
ദൈവം ഒരു അദൃശ്യചിത്രകാരനാണ്. പ്രകൃതിയാണ് അദ്ദേഹത്തിന്റെ ക്യാന്‍വാസ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിയുടെ വര്‍ണ്ണ വൈവിധ്യങ്ങളുടെ ചായക്കൂട്ടില്‍ ഇന്നും ചിത്രങ്ങള്‍ വരച്ചുകൊണ്ടിരിക്കുന്നു ആ ചിത്രകാരന്. ഇവിടെ ചേര്‍ത്തിരിക്കുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഞാന്‍ എന്റെ മനസ്സുകൊണ്ട് ഒപ്പിയെടുത്തവയാണ്. ക്യാമറ വെറുമൊരു ഉപാധി മാത്രമായിരുന്നു. കണ്ടിട്ടും കാണാതെപോയ, കണ്ണിനു കുളിര്മയേകുന്ന, ദൈവത്തിന്റെ കയ്യൊപ്പുള്ള, ഒരുപിടി നല്ല ചിത്രങ്ങളിലേക്ക് ഇതാ ഈ ജാലകം തുറക്കുന്നു...
Subscribe to:
Post Comments (Atom)
No comments:
Post a Comment
പ്രിയ സുഹൃത്തേ, ദയവായി ഈ കാഴ്ചകള്‍ക്കപ്പുറത്തെ തെറ്റുകള്‍, കുറവുകള്‍ എന്നോട് പറയൂ... ഒരുപക്ഷെ ഞാന്‍ നന്നായേക്കാം...