എന്നെ കുറിച്ച് പറയുന്ന ഒരു പുസ്തകവും മലയാളിത്തിലോ മറ്റു ഭാഷകളിലോ ഇറങ്ങിയിട്ടില്ലാത്തതിനാല്‍ ഞാന്‍ തന്നെ പറയാം...
ഭഗവാന് അയ്യപ്പന് ജനിച്ചു വളര്‍ന്ന പന്തളമാണ് എന്റെ നാട്. എണ്‍പതിന്റെ മധ്യത്തിലെ ഒരു ഇടവപ്പാതിയില്‍ പൊട്ടിമുളച്ച ഒരു ജീവനാണ് ഞാന്‍. ഇടവപ്പാതിയില്‍ ജനിച്ചതുകൊണ്ടാവം, മഴ ഒരുപാട് ഇഷ്ട്ടമാണ്. അഞ്ചാം തരത്തിലാണ് എഴുത്തിന്റെ ലോകത്തിലേക്ക് പിച്ച വെക്കാന്‍ ഒരു ശ്രമം നടത്തിയത്. പാളിപ്പോയില്ല. തുടര്‍ന്നു... എഴുതുന്ന കഥകളിലെല്ലാം മഴയുടെ ഒരു ചെറിയ സാന്നിധ്യം പലപ്പോഴും കടന്നുവരാറുണ്ട്. അങ്ങനെ എഴുതി എഴുതി എന്റെ കഥയില്‍ അവിചാരിതമായി ഒരു ഹ്രസ്വചിത്രവും പിറവിയെടുത്തു. ആ ഹ്രസ്വചിത്രത്തിലുമുണ്ട് മഴ. ജീവനുള്ള മഴ. അക്ഷരങ്ങള്‍ക്ക് ജീവന്‍വെച്ച് പെയ്തിറങ്ങിയ മഴ. പെയ്തുതോരത്ത മഴ പോലെ ഇന്നും എഴുത്ത് തുടരുന്നു... എഴുത്തിനോടൊപ്പം ഫോട്ടോഗ്രാഫിയിലും താല്പര്യമുണ്ടായിരുന്നു കുട്ടിക്കാലം മുതല്‍.ആ കാലത്ത് ഒരു ക്യാമറ സ്വന്തമാക്കണമെന്ന് പലപ്പോഴും ഞാന്‍ ആഗ്രഹിച്ചിരുന്നു. ദൈവാനുഗ്രഹത്താല്‍ അതെനിക്ക് സാധിച്ചു. അതിന്റെ പിറകിലുമുണ്ട് ഒരു കഥ. അത് പിന്നീടൊരിക്കല്‍ പറയാം.
സ്വന്തം കഥയില്‍ ഒരു ചലച്ചിത്രം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എഴുത്തിനും ഫോട്ടോഗ്രാഫിക്കുമൊപ്പം പാട്ട്, തിരക്കഥ, സംവിധാനം തുടങ്ങിയ മറ്റു മേഖലകളിലും ഞാന്‍ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്നു... എന്റെ കലാജീവിതത്തിന്റെ തുടര്‍ന്നുള്ള വളര്‍ച്ചക്ക് നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹവും സഹകരണവും ഞാന്‍ തുടര്‍ന്നും പ്രതീക്ഷിക്കുന്നു... കലയെ സ്നേഹിക്കുന്ന നിങ്ങള്‍ക്കേവര്‍ക്കും എന്റെ ഈ പുതിയ ഉദ്യമത്തിലേക്ക് സസന്തോഷം സ്വാഗതം...